തിരിച്ചറിവ്..!! - പ്രണയകവിതകള്‍

തിരിച്ചറിവ്..!! 

എന്റെ നഷ്ടം ഞാനറിയുന്നത്,

കൈകൾ വായുവിൽ ചുരമാന്തുമ്പോഴാണ്..

നിന്നെ മാറോടണകാൻ ഒരുങ്ങിയത്,

എനിക്ക് നിന്നെ നഷ്ടമാകുമെന്ന് അറിഞ്ഞപ്പോഴും..


നിന്ടെ സ്മരണകൾ മഞ്ഞിനാൽ മൂടികിടന്നു,

എന്റെ പ്രാണനെ കുത്തി മുറിവേല്പിക്കാറുണ്ട്..

നിനക്കിഷ്ടമുള്ള പല യാത്രകളും ഇന്നെനിക്,

നീണ്ട മൗനങ്ങളാണ്..

അവ കാർന്നു തിന്നുന്നത് നിന്ടെ പറയാതെ പറഞ്ഞ പരിഭവങ്ങളും..


എന്റെ വേനലിനെ അണക്കാൻ നിന്ടെ,

നനുത്ത ചുണ്ടുകള്കന്നു കഴിഞ്ഞു..

യവ്വനത്തിനെ മത്തുപിടിപ്പിക്കാൻ പോന്നതായിരുന്നു,

എന്റെ ഹൃദയത്തിന്റെ അത്യഗാധതയിലേക്കു നീ എരിയുന്ന ആ നോട്ടം..

പ്രണയാർദ്രമായിരുന്നു നിന്ടെ പുലമ്പലുകൾ,

അതിനിടക്ക് നീ ചാരിയ എന്റെ നെഞ്ചിടവും..


എനിക്ക് നീ തന്ന ജന്മദിനസമ്മാനങ്ങൾ,

നിന്ടെ ചിന്തകൾ പോറിവരച്ചവ..

എന്നെ സ്നേഹിക്കാൻ മനസുകാട്ടിയവളോട് തീരാത്ത കടപ്പാട്..

പിന്നീട് വന്ന ഓരോ പിറന്നാളിനും ഞാൻ

തേടിയത് നിന്നെയായിരുന്നു..


നിന്ടെ ചിന്തകൾ എന്നെ വീർപ്പുമുട്ടിക്കുന്നു..

മഴയും, ഇലഞ്ഞിപ്പൂക്കളും, കുപ്പിവളയും ഇല്ലാത്ത ലോകത്തു ,

ഞാൻ പിടഞ്ഞുമരിക്കുന്നു...


up
0
dowm

രചിച്ചത്:Rakesh Ramachandran
തീയതി:19-07-2017 05:13:58 PM
Added by :Rakesh Ramachandran
വീക്ഷണം:517
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :