മയക്കത്തിൽ
അംഗാനാലാവണ്യത്തിലാകർഷിച്ചു -
പ്രേമമെന്ന മയക്കുമരുന്നുമായി
സ്വന്തമാക്കാനുള്ള മേളക്കൊഴുപ്പിൽ
പൂവാലന്മാരടുത്തുകൂടി അങ്കം വെട്ടുന്നു.
വാനോളം പുകഴ്ത്തിയും ഭൂമിയോളം താണും
അകമെല്ലാമാസ്വദിച്ചവസാനം പുറംതോടായി
വലിച്ചെറിയുന്ന പ്രേമനാടകമരങ്ങേറുന്നു
ഒളിവിലും തെളിവിലുംശോക രംഗങ്ങളായി.
ഭാവി സ്വപ്നങ്ങൾക്കു തിരശീലയിട്ടു
അസ്തമനത്തിൽ താഴ്ന്ന അഗ്നിഗോളം പോലെ.
Not connected : |