മൗനം
പാടാൻ കൊതിയ്ക്കുന്നോരോർമ്മതൻ വീണയ്ക്കു
പാതിയിലെന്തേ മൗനം?
പാതിരാനേരത്തു കുളിരേറ്റോരൊരത്തു
പാതിമയങ്ങി പോയതാകാം.
പാൽനിലാതെന്നലിൻ പാട്ടിൻറെയീണത്തിൽ
സ്വരമേറ്റുപാടി കളിച്ചതാകാം
പാവാടതുംബുലച്ച മഴമേഘത്തിൻ മറയത്ത്
ആരും കാണാതെ നിൽക്കുന്നതാകാം
ഇറ്റിറ്റുവീഴും നീർതുള്ളിയോട് ഉച്ചത്തിൽ
താനേ കൊഞ്ചികരയുന്നതാകാം.
പ്രേമത്തിൻ കണ്ണീർകടലിലൂടൊറ്റയ്ക്കു
നീന്തി കിതച്ചങ്ങുനിന്നതാവാം
ഒരു കാലമെന്നിൽ നിറഞ്ഞൊരു സ്വപ്നത്തെ
മനസ്സിൻറെ ഇരുളിൽ തിരയുന്നതാകാം
എന്നാത്മാവിൽ എരിയുന്ന ജീവൻറെനാളത്തെ
അണയ്ക്കാതെ ചാരത്തു നിൽക്കെയാകാം
നിനയ്ക്കാതെയണയുന്ന മരണത്തിൻ കാലടികൾ
അറിയാതെ കാതോർത്തു നിൽക്കെയാകാം
പാതിയിൽനിന്നൊരാ ഓർമ്മകളെങ്കിലും
കാറ്റിനേക്കാൾ സുഗന്ധം....
Not connected : |