സ്‌നേഹപ്പറവകള്‍ പാറട്ടെ - തത്ത്വചിന്തകവിതകള്‍

സ്‌നേഹപ്പറവകള്‍ പാറട്ടെ 


എഴുപത്തൊന്നില്‍ നില്‍ക്കുകയാണി-
ന്നെന്നുടെ മണ്ണിന്‍ സ്വാതന്ത്ര്യം
മഴവില്‍ നിറമായ് ഭാരത മക്കള്‍
അഴകു നിവര്‍ത്തുകയാണെങ്ങും!
സാഹോദര്യപ്പൂക്കളമെഴുതാന്‍
ഒന്നിച്ചൊപ്പമിരുന്നീടാം
ആഹ്ലാദിപ്പിന്‍, നമ്മള്‍ക്കൊന്നായ്
പൈതൃക ഗാനം പാടീടാം
വര്‍ണ്ണാവര്‍ണ്ണ വിവേചനമെന്യ
തോളുകള്‍ ചേര്‍ത്തൂ നടന്നീടാം
വേണ്ട നമുക്കു കലാപക്കെടുതികള്‍
അറുകൊലകള്‍ വിദ്വേഷങ്ങള്‍
നാമിന്ത്യക്കാര്‍ നമ്മുടെ മണ്ണില്‍
നാമെല്ലാരും സൗഭാത്രര്‍!
വരുവിന്‍ വരുവിന്‍ കൈകള്‍ കൊരുക്കിന്‍
സ്‌നേഹപ്പറവ പറത്തീടാം
ത്രിവര്‍ണ്ണക്കൊടി കയ്യിലെടുക്കാം
ജയ് ജയ് ഭാരത് ചൊല്ലീടാം


up
0
dowm

രചിച്ചത്:കബീര്‍ എം. പറളി
തീയതി:15-08-2017 07:05:21 PM
Added by :Kabeer M. Parali
വീക്ഷണം:102
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :