ആദ്യനുരാഗം
ആൾകൂട്ടത്തിലെപ്പോഴോ ആ കണ്ണുകൾ എന്നിലുടക്കിയിരുന്നോ....
അറിയാത്ത ഭാവത്തിൽ അവൾ സമ്മാനിച്ച അധരങ്ങളിലെ ചെറുപുഞ്ചിരി ....
ഇനിയുമൊരു നോട്ടത്തിനായി ......
ഇനിയുമൊരു പുഞ്ചിരിക്കായ്.....
ഞാനറിയാതെ എൻറെ കാലുകൾ
അവളെ പിന്തുടർന്നിരുന്നോ.......
ആരെന്നറിയുന്നതിനു മുമ്പേ അവളെങ്ങോ പോയ് മറഞ്ഞിരുന്നു...
എനിക്കറിയാതെ പോയി അതെന്റെ ആദ്യാനുരാഗത്തിൻ വേദനയെന്നു.....
അവളും അറിയാതെ പോയി എൻ അകതാരിലെ അനുരാഗത്തിൻ വേദന.....
Not connected : |