ഉയിർത്തെഴുന്നേൽക്കൂ - തത്ത്വചിന്തകവിതകള്‍

ഉയിർത്തെഴുന്നേൽക്കൂ 


ചെങ്കോലണിയുമച്ഛന്റെ മടിയിലിരിക്കുന്ന കുഞ്ഞാ- ച്ചെങ്കോലണിഞ്ഞിടും; കോടി കൾകൊണ്ട- മ്മാനമാടുന്ന താതന്റെ കൊച്ചുകുട്ടിക്കും കോടികൾ വന്നിടും. മന്ത്രിപുത്രർക്ക് മന്ത്രിയാകാനായിടും, വെള്ളിക്കരണ്ടിയുമായി ജനിക്കുവർക്കെല്ലാം ക്ഷേമൈശ്വര്യ രാജ്യങ്ങൾ ലഭിച്ചിടും.
വിണ്ണിലെ താരകങ്ങളിൽ മിഴികളൂന്നി, ചോരുന്നയോലക്കുടിലുമീറൻ തറയും, വെള്ളമൊലിക്കുന്നമൺഭിത്തികളും വിസ്മൃതിയുടെ യഗാധ ഗർത്തങ്ങളിലാഴ്ത്തി, ചേർക്കുണ്ടിൽ നിന്നുയർത്തെഴുന്നേൽക്കൂ. ഈ ചേരിയുമതിന്റെ ദുർഗന്ധവും നിന്റെ വിധിയെന്നോതി നിൻ പൂർവികർ.
അസാധ്യമായതായൊന്നുമില്ലെന്നുണ്ണീ. അസാധ്യമായതായൊന്നുമില്ല. നീയാദ്യയടിവക്കാതെ നിയെങ്ങനെ കരകയറിടുo? നിന്റെ സ്വപ്നത്തിൻ തേരു നയിച്ചിടും? ചതുപ്പുനിലങ്ങളെ മറികടന്നു പോവുക പോവുക പിന്നാമ്പുറങ്ങൾ കാണാതെ പോയിടുക നീ.


up
0
dowm

രചിച്ചത്:പ്രൊഫ്. പി.എ.വര്ഗീസ്
തീയതി:24-08-2017 08:26:46 PM
Added by :profpa Varghese
വീക്ഷണം:57
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :