ഇത് നീതിയോ?
1
ഓടയോരത്തെയിരുട്ടിലെയാകുഞ്ഞിനു അമ്മിഞ്ഞ നൽകുവാനൊരമ്മയില്ല. സ്വ,യമ്മതൻ ശുഷ്ക്കിച്ച മുലകളിൽ, അമൃതില്ല; മുലഞെട്ടുകൾ നുണഞ്ഞു നുണഞ്ഞാ- കുഞ്ഞിന്റെ ചുണ്ടുകൾ വരണ്ടു. തറയിൽ കിടന്നു മണ്ണ് വാരിത്തിന്നവൻ; കൃമികളുള്ളിൽ പെരുകി, വയറുന്തി: കലന്റെ വികൃതിയാലവൻ ബാല്യം കടന്നു.
2
ഉള്ളിന്റെയുള്ളിലെ ജിഹ്വയൊളിപ്പിച്ചു, തെരുവിലെ എച്ചിൽ ഭക്ഷിച്ചു, തന്നൂഷര ഭൂമിയിൽ കട്ടും കള്ളമോതിയും അടികൾ തടഞ്ഞും കൊടുത്തും, ചുള്ളി ച്ചെറുമിയെ ഭോഗിച്ചും, ഋതുക്കൾ വന്നുപോയതറിയാതെ പെരിയകള്ളനും ഗുണ്ടയുമായി.
3
കരിങ്കല്ലിൽ കുഴിതീർത്തു തമിരു നിറക്കുo നേരം, പോലീസ് വന്നു പൊക്കിയനേകം കേസുകൾ ചാർത്തി ജയിലിലടച്ചു. ജന്മഗേഹങ്ങൾ കറുപ്പിച്ചവന് കള്ളവും ഭോഗവും ശീലമാക്കിയവന് തെറ്റിൻവഴികളൊഴിവാക്കാൻ കഴിയുമോ? ത്രിസന്ധ്യയുമുഷർകാലവുമറിയാതെ നറുതേൻ കണo നുണയാതെ മലകയറിയുമാഴിനീന്തിയും വളർന്നവൻ. ഏതു നിയമസംഹിതക്ക് ചങ്ങലയിലവനെ തളച്ചിടാനാനുള്ള ധിക്കാരമുണ്ട്? ചേറിൽ പിറന്നവന്റെ പാദങ്ങൾ കൊടും ചെളിയിലേ പൊതിഞ്ഞിടൂ.
4
തുല്യ നീതിയും നിയമവും തുല്യർക്കല്ലേ ബാധകമാകൂ? ഇരുട്ടിന്റെ വഴിയോരങ്ങളില- നാഥനായ് ചേറിലെന്നും നീന്തിത്തുടിച്ചവനും ഒരിറ്റുദയയോ വെളിച്ചത്തുണ്ടോ തീണ്ടിയിട്ടില്ലാത്തവനും: വൃന്ദാവനയൂഞ്ഞാലിൽ മന്ത്രോച്ചാരണങ്ങളിലാ ടിരസിക്കുന്ന കോമളനും നിയമവുo കോടതിയും സമമാകുന്നതെങ്ങനെ? പാപം പുണ്ണ്യമായും പുണ്യം പാപമായും സമൂഹസ്ഥിതിയല്ലേ മാറ്റിയെഴുതിച്ചതു? കോടതിയും നിയമവും ഈയ്യനീതിതിരുത്തട്ടെയാദ്യം.
Not connected : |