സൈബര്‍ ചെമ്മീന്‍  - തത്ത്വചിന്തകവിതകള്‍

സൈബര്‍ ചെമ്മീന്‍  

പരീക്കുട്ടി,
എപ്പോഴും
കംബ്യുട്ടറിനു മുന്ബിലായിരുന്നു
കറുത്തമ്മയുമതുപോലെ.
ഫേസ്ബുക്കിന്റെ
ചുവരുകളില്‍
പ്രണയം
കോറിയിടുകയായിരുന്നു
അവര്‍. ....

എല്ലായിപ്പോഴും
'ഓണ്‍ലൈനി'ലായ
'പ്രൊഫൈല്‍'
പഞ്ചമി കണ്ടതു മുതലാണ്‌
കറുത്തമ്മ
'സൈന്‍ ഔട്ട്‌' ചെയ്തു തുടങ്ങിയത്

പളനിയുടെ 'റിക്വസ്റ്റ്'
സ്വീകരിച്ചതു മുതല്‍
കറുത്തമ്മ wall ല്‍
ഒന്നുമെഴുതാതെയായി
എങ്കിലും,
ചാറ്റ് ചെയ്തും
മെസ്സേജായും
പരീക്കുട്ടിയുമായി
വിശേഷങ്ങള്‍
പങ്കുവച്ചിരുന്നു .

കറുത്തമ്മ 'ഹാക്ക്'
ചെയ്തതുകൊണ്ട്
പളനിയുടെ അകൌണ്ട്
തുറക്കാതെയായി.

പരീക്കുട്ടിയും,
കറുത്തമ്മയും
ഫേസ്ബുക്ക് അകൌണ്ട്
ഡിലീറ്റ് ചെയ്തു

'ഓര്‍കുട്ടി'യുമായി
സൈബര്‍ തീരത്ത്
പഞ്ചമി മാത്രം
ബാക്കിയായി...


up
0
dowm

രചിച്ചത്:മനു മണലിപ്പുഴ
തീയതി:30-03-2012 07:12:21 PM
Added by :Manu Manalipuzha
വീക്ഷണം:174
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :