തേങ്ങൽ
കാറ്റേ നീ വീശാത്തതെന്ത്? കാടെ നീ പാടാത്തതെന്ത്? ആറെ നീ കിണുങ്ങാത്തതെന്ത്?
നായാട്ട് കേമന്റെ വെടിയേറ്റ് ചെരിയുന്ന പേടതൻപ്രാണൻ പിടയുന്ന കണ്ടോ? സിംഹക്കടിയേറ്റ മ്ലാവിന്റെ കൺഠം രുധിരം ധാരയായി ചീറ്റുന്ന കണ്ടോ? വേടന്റെ യമ്പേറ്റയിണതൻ പ്രാണൻ വേട്ട മാറാപ്പിൽ തേങ്ങുന്ന കണ്ടോ? കമിതാക്കളൊന്നിച്ചാച്ചുഴിതന്നാഴത്തിൽ കെട്ടിപ്പുണർന്നുതാഴുന്ന കണ്ടോ? ദീനത്താലുഴലുന്ന കാടന്റെ പൈതങ്ങൾ പശികൊണ്ടാലറിക്കരയുന്ന കണ്ടോ? മഴുപാതമേറ്റു ചെരിയുന്ന തരുവിന്റെ ജീവൻ വേർപെട്ട് വിങ്ങുന്ന കണ്ടോ?
കട്ട് പാതയോരത്തു നിൽക്കുമെൻ കണ്ണീരണിഞ്ഞു തണുത്തു,വേവുന്ന മണ്ണ്.
Not connected : |