നിസ്വർക്കെന്നും ജയിലറയോ?
അന്തരംഗ ത്തീശമിപ്പിക്കുവാൻ നൂറു രൂപ കട്ട മോഷ്ടാവിനെ സ്റ്റേഷനിൽ പോലീസിടിച്ചിടുന്നു.
കോടതി കോടികൾ കാക്കുന്നൊരു വാങ്കനെ കുറ്റ വിമുക്തനാക്കുന്നു! സാക്ഷിയില്ലാതെന്തു ചെയ്യും? വ്യക്തതെളിവില്ലേലെന്തു ചെയ്യും?
പട്ടിണിപ്പാവ മനാഥപെണ്ണ- ന്തരംഗ ത്തീശമിപ്പിക്കുവാൻ കൂരിരുട്ടിൽ മെയ് വിറ്റിടുമ്പോൾ തൊണ്ടിസഹിതം പിടിച്ചു കെട്ടി കാരാഗൃഹത്തിലടച്ചിടുന്നു.
നീതിനടപ്പാക്കുമുന്നതരെ, ന്യായക്കോടതിമുഖ്യന്മാരെ, ഇതെന്തു നീതി ഇതെന്തു ന്യായം? നിസ്വർക്കെന്നും ജയിലറയോ?
സ്വാധീനം കൈയാളു൦ ധനാഢ്യർക്ക് സാക്ഷിയെക്കൊന്ന് കുഴിച്ചുമൂടാം നോട്ടുകൾ നൽകി മൊഴിമാറ്റിക്കാം ജഡ്ജിയെത്തന്നെ സ്വാധീനിക്കാം കേസിൽനിന്നെന്നുമങ്ങൂരിപ്പോരം.
തുല്യമായ കേസുകൾ നടത്തുവാൻ തുല്യ സമ്പത്ത് വേണ്ടേയേവർക്കും അല്ലെങ്കിൽ നീതി വ്യവസ്ഥ കൊണ്ടു- ന്നതർക്ക് മാത്രം ഗുണഫലങ്ങൾ.
Not connected : |