ഓർമകളിൽ എൻ്റെ അച്ഛൻ
വാകപ്പൂഞ്ചോട്ടിലെ പൊഴിയുന്ന
നാലിതൾ പൂ പോൽ പൊഴിഞ്ഞു പോയ് എന്റെ ബാല്യം
വേരറ്റ മാസ്മര ലോകത്തു ഞാനൊരു
പൂമ്പാറ്റ പോലെ പറന്ന നേരം..
എന്നെ പുണർന്നൊരു കൈകളും കൺകളും
തൊട്ടു ഞാൻ തെല്ലു മയങ്ങിയപ്പോൾ
സ്വപ്‌നങ്ങൾ മാളിക തീർത്ത തീരങ്ങളിൽ
കണ്ടു ഞാൻ ആ സ്നേഹ വിഗ്രഹത്തെ ...
അമ്മയേക്കാൾ ഏറെ സ്നേഹിക്കുവാൻ എനിക്കാ-
രുമില്ലെന്നോർത്തു തേങ്ങിടുമ്പോൾ
എന്നെ തനിച്ചാക്കി ഇരുളിൽ മറഞ്ഞോരെൻ അച്ഛനെ
തെല്ലു നിനച്ചു പോയി..
പറയാൻ വിതുമ്പുന്ന വാക്കിലും നോക്കിലും
ബാഷ്പമായ് മാറിയെന്നച്ചൻ എന്നിൽ..
എൻ ബാല്യ കാലത്തു ഞാൻ ഏറെ ആശിച്ച
കണ്ണീർ കിനാവാണ് എന്റെ അച്ഛൻ...
ഒരു സ്വപ്നമാകിലും സിരയിൽ പടരുന്നൊരഗ്നിയായി എരിയുന്നു ആ ഓർമ്മകൾ ..
ഒരു നിഴൽ പോലെ എൻ ചാരത്തണയാതെ
എന്നെ തനിച്ചാക്കി ദൂരെയല്ലേ...
ഇനി ഒരു ജന്മം ഉണ്ടെങ്കിലെന്നാകിലോ
അച്ഛന്റെ ചാരത്തു തന്നെ വേണം..
നിൻ മടി തട്ടിൽ ഞാൻ മെല്ലെ ഉറങ്ങുമ്പോൾ
നിൻ സ്നേഹ ലാളനം ഏറ്റു വാങ്ങാൻ....
Not connected : |