പുനര്‍ജ്ജനി  - മലയാളകവിതകള്‍

പുനര്‍ജ്ജനി  

പുനര്‍ജ്ജനി
************

പുനര്‍ജ്ജനിയ്ക്കാമെങ്കില്‍
എനിയ്ക്ക് തിരകളായ്
വിശാലം വിരാജിയ്ക്കും
സാഗരത്തെ തഴുകിടേണം.

ഒരു ജന്മമിനിയുണ്ടെങ്കില്‍
എനിയ്ക്ക് പൂക്കളായ്
ആരാമത്തിന്നരുമകളായ്
വിടര്‍ന്ന് സുഗന്ധം തൂവേണം.

പുനര്‍ജ്ജന്മം പ്രാപ്തമെങ്കില്‍
എനിയ്ക്ക് പറവകളായിടേണം
അനന്തമാം വിഹായസ്സില്‍
താരങ്ങളെ തട്ടിയുരുമ്മിടേണം.

പുനര്‍ജ്ജനി സാദ്ധ്യമാകുകില്‍
എനിയ്ക്ക് മലനിരകളിലൂടെ
ഹിമകണങ്ങളായി നിപതിച്ച്
നദിയിലൂടൊഴുകി പുളയ്ക്കണം.

*********************


up
0
dowm

രചിച്ചത്:Anandavalli Chandran
തീയതി:24-04-2012 04:47:03 PM
Added by :Anandavalli Chandran
വീക്ഷണം:211
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :