നീ എൻ്റെ മാത്രം
അകലെ ഒരു താരം
മിഴി പൂട്ടും നേരം..
ഇനി വരും നേരം
നീ എൻ്റെ മാത്രം ....
ഈ വഴി വരും കാറ്റും
നിൻ വിരൽ പുൽകീടും..
ഈറൻ നിലാവെന്നിൽ
പ്രണയം തിരഞ്ഞീടും ..
സന്ധ്യതൻ മാറിൽ
ചായങ്ങൾ തീർക്കും..
ആദിത്യൻ നിന്നെ
മാറോടണക്കും...
തീരങ്ങൾ തേടി
ആഴിയിൽ മായാൻ...
കനവിനെ പോലും
ചുംബിച്ചുണർത്താൻ ....
മാരിവില്ലഴകിൽ
നിൻ നിറം ചാർത്തും...
മാരനെ പോലെ
നിൻ ചാരെ അണയും...
ഈ സന്ധ്യയെ ഞാൻ
നിദ്രയിൽ ആഴ്ത്തും ..
എൻ മാറിൽ നിന്നെ ഞാൻ
താരാട്ടി ഉറക്കും .....
Not connected : |