അഹിംസ - തത്ത്വചിന്തകവിതകള്‍

അഹിംസ 

"ഗാന്ധീയനല്ല പക്ഷെ ഗാന്ധിയെ തേടുന്നു...
ഗാന്ധീയരെ കണ്ടു
പക്ഷെ ഗാന്ധി ഇല്ല!!
ഗാന്ധി കണ്ട സ്വപ്നങ്ങളും ഇല്ല!!
ഇന്നും കൈ നീട്ടി ആ ആത്മാക്കൾ
പൊരിയുന്ന മണ്ണിൽ ചവിട്ടി,
ഒരു ചെറു വയർ നിറച്ചിടാൻ.
ചൊല്ലുന്നു നിങ്ങൾ ഇത് മഹാത്മാ ജനിച്ച മണ്ണ്.
ആയിരം മനസുകളെ
മരവിപ്പിച്ച ഹിംസയായ്,
മണ്ണിൽ ഉറങ്ങുന്നു അഹിംസ.
പരിശ്രമിച്ചാലും പരിപാവനമായി
പരിചിതനായൊരു ഗാന്ധിയെ
കൈമാറിയാലും തലമുറകൾക്കായി.
ഗാന്ധീയനല്ല പക്ഷെ ഗാന്ധിയെ അറിയുന്നു..."


up
0
dowm

രചിച്ചത്:ദിലിൻ
തീയതി:02-10-2017 01:59:49 PM
Added by :dilin
വീക്ഷണം:93
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :