അകലുവതെന്തേ?
അകലുവതെന്തേ എന്നരികിൽ നിന്നും
ഒരു മേഘ രൂപമായ്..
ഒരു നേർത്ത തെന്നലായ് ...
മറയുവതെന്തേ എന്നരികിൽ നിന്നും ...
ഇനിയുമീ വീഥിയിൽ
ശിശിരം വരും..
വസന്തം വരും ...
നമുക്കായ് വർഷം കുട നീർത്തും ...
ഋതുക്കൾ മാറുമ്പോൾ
കാലങ്ങൾ അകലുമ്പോൾ
ഒരു മാത്ര നിന്നെ ഞാൻ
നിനച്ചു പോകും ...
ഒരു നോക്കു കാണുവാൻ
കൊതിച്ചു പോകും ....
Not connected : |