കവചം  - തത്ത്വചിന്തകവിതകള്‍

കവചം  

കള്ളവും കൊള്ളയും
കലയാക്കി നടക്കുന്നവർ
എതിരാളിയെ കള്ളനെന്ന്
വിളിച്ചു രക്ഷാകവചമുണ്ടാക്കി
കൊഞ്ഞനം കാട്ടുന്ന വില്ലന്മാർക്ക്
ആധുനികരാഷ്ട്ര മീമാംസയിലെ
രാജ്യഭരണമൊരു വിനോദം.
മാഫിയകളെ നമസ്കരിച്ചും
ജനാധിപത്യത്തെ തമസ്കരിച്ചും
തിരഞ്ഞെടുപ്പിന്റെ തണലിൽ
വിചാരണകൾ മാറ്റിവച്ചു
ശിക്ഷയില്ലാത്ത രക്ഷയിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:14-10-2017 09:29:52 PM
Added by :Mohanpillai
വീക്ഷണം:48
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :