അണിചേരൂ, ആയുധമേന്തു    . - തത്ത്വചിന്തകവിതകള്‍

അണിചേരൂ, ആയുധമേന്തു . 

സായിപ്പു കെട്ടുകെട്ടി പിച്ചപാത്രവും കത്തുന്ന വയറുo സ്വതന്ത്രരായി.
പുതു രാജകുടുംബങ്ങളുയർന്നു കരിമ്പൂച്ചകൾ പൊതിഞ്ഞും വാഗ്ദാന പൂത്തിരി കത്തിച്ചും നേതാക്കൾതൻ പടകളെത്തി.
കോഴവാങ്ങി ആയുധം വാങ്ങി യുദ്ധങ്ങൾ നേടി, വോട്ടുകൾ നേടി. നാടിനെയെല്ലാം കട്ട് മുടിച്ച് വിദേശ ബാങ്കിൽ സ്വർണ്ണം കൂട്ടി.
പാർട്ടികൾ പൊങ്ങി, മേടകൾ പൊങ്ങി- യെല്ലാമഴിമതിയിൽ മുങ്ങി. ഓഫീസുകളിൽ വെട്ടിപ്പ് കൂടി, പാവം ജനതകൾ താഴേക്ക് നീങ്ങി, രോഗങ്ങളേറി, ധാരാവി*കളെങ്ങും പൊങ്ങി, കള്ളൻമാർ പെരുകി ക്വട്ടേഷൻ കൂടി പിച്ചപ്പാത്രങ്ങളെങ്ങുംകൂടി.
അഴിമതിക്കെതിരെ, കൊള്ളക്കെതിരെ, അണിചേരൂ, ആയുധമേന്തു .

*മുംബായിലെ വലിയ ചേരി


up
0
dowm

രചിച്ചത്:
തീയതി:22-10-2017 09:35:45 AM
Added by :profpa Varghese
വീക്ഷണം:74
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :