സഹസ്രാബ്ദങ്ങളിലെ നിലവിളി.
ആര്യന്റെ വരവും
സിന്ധുവെന്ന് പേരിട്ടു
ചേക്കേറിയ പേർഷ്യൻ
അക്രമികൾ സ്വന്തമാക്കിയ
നദീതീരങ്ങളിൽ
ദേവനാഗരിയും ദേവലോകവും
കറുത്ത ' അസുരന്മാരെ'
ഭിന്നിപ്പിച്ചും വഞ്ചിച്ചും
കീഴടക്കിയും
സംസ്കാരത്തെ കീഴ്പെടുത്തിയും
സഹസ്രാബ്ദങ്ങളായ്
മോഷണവും ചൂഷണവും
അധിക്ഷേപവുമായ്
അധികാരമാളുന്നു.
രക്ഷയില്ലാത്ത അടിമത്തവും
ആചാരവും ചടങ്ങും
പട്ടിണിയുംഅടിച്ചേല്പിച്ചു
രസിക്കുന്ന മാന്യത ഇന്നും
മന്ത്രവും തന്ത്രവുമായ്.
ഭരണക്കാരും ഭക്തന്മാരും
ഒരു ദൈവവും പറയാത്ത
ചടങ്ങുകളാര്യശിങ്കിടികൾ
വേദാന്തവിധികളെ നടപ്പാക്കാൻ
വർണ നാടകങ്ങളുമായ്.
മദിരയും മാംസവും ദാസ്യവും മധുരവും നിലവിളക്കിന്റെ മുന്നിലെ സത്യങ്ങൾ.ra.
തെറ്റുന്നതെല്ല മറ്റുള്ളവരുടെ ഇഷ്ടങ്ങളെ
ഹനിക്കുന്ന തന്ത്രങ്ങളുമായ്.
ബുദ്ധരും ജൈനരും സർവദേശീയനും
ഒക്കെ വിട്ടുമാറിയെങ്കിലും
രക്ഷയില്ലാതെ ജാതിയുടെ പദ്മവ്യൂഹത്തിൽ
കെട്ടിയിടുന്നിരുപത്തൊന്നാം നൂറ്റാണ്ടിലും
മതാന്ധതയൊന്നു മാറിക്കിട്ടാൻ
എന്തെങ്കിലും പുലമ്പുന്നവരെ
വെടിവെച്ചും ചുട്ടുകരിച്ചും
കണ്ണുചുഴന്നും മുദ്രകുത്തിയും
പട്ടിണിപ്പശുക്കളെ വാഴ്ത്തിയും പൂജാഹാരങ്ങളുമായ്
എല്ലാ ചിന്തകളെയും വിഴുങ്ങുന്ന
സംഹിതകളെയും തിരിച്ചെത്തിക്കാൻ
നവോഥാനമെന്നപേരിൽ
വീണ്ടും പുനർജന്മത്തിനായ്
വഴിയൊരുക്കുന്നു '
അർത്ഥമില്ലാത്ത ആചാരങ്ങളെ
തിരിച്ചുവരുത്തി എതിർക്കുന്നവരെ
ഇല്ലാതാക്കാൻ കൊലവിളികളുമായ്
സ്വേച്ഛാധിപത്യം നിലനിർത്താൻ..
.
Not connected : |