ശാപമോക്ഷത്തിനായ്  - തത്ത്വചിന്തകവിതകള്‍

ശാപമോക്ഷത്തിനായ്  

സരോവരങ്ങളിലെവിടെയോ
ആദ്യകോശമുണർന്നെഴുനേറ്റു.
സാഗരങ്ങൾ നീന്തി തുടിച്ചും
ഭൂമണ്ഡലത്തിലും വായുവിലും
പരിണമിച്ചും പെറ്റുപെരുകിയും
നീലവാനത്തിലെ ചന്ദ്രനെത്തിയെങ്കിലും
വീണ്ടുമൊരു കുടിയേറ്റമില്ലെങ്കിൽ
വംശനിലനിൽപ്സദ്യമെന്ന ഭയത്തിൽ.
വർഷങ്ങൾ ശതകോടികളിവിടെ
ജനിച്ചും മറിച്ചും നശിച്ചും നശിച്ചപ്പിച്ചും
ഇനിയെത്രനാളീ ഗ്രഹത്തിലിടതിങ്ങി
കഴിയുമെന്നറിയാതെ ആശങ്കകളുമായ്‌
സൗരയൂഥത്തിലെ അതിനായകന്മാർ.
ശാസ്ത്രത്തിനറിയാത്ത തിരക്കഥകൾ
തേടി വീണ്ടുമൊരു ശാപമോക്ഷത്തിനായ്


up
0
dowm

രചിച്ചത്:മോഹൻ
തീയതി:19-11-2017 04:07:14 PM
Added by :Mohanpillai
വീക്ഷണം:59
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :