അട്ടിമറി  - തത്ത്വചിന്തകവിതകള്‍

അട്ടിമറി  

നഷ്ടവും സ്വാധീനവുംപറഞ്ഞു-
കരം കൊടുക്കാതെയും വിലകൂട്ടിയും
പരിസ്ഥിതി നിയമങ്ങൾ ലംഖിച്ചും
അവിശുദ്ധസമരങ്ങൾ നടത്തിയും
വികസനത്തെ വഴിമുട്ടിച്ചും
മുടക്കില്ലാതെ ഇടപാടുകളിൽ
ത്യാഗമെന്ന മൂടുപടവുമായ്
സമ്പാദ്യങ്ങളുണ്ടാക്കുന്നവർ
ഈ നാടിന്റെ വലിയൊരു ശാപം
സത്യം തിരിച്ചറിയാൻ വയ്യാതെ
അസ്തമനത്തിലെ വിദ്യാഭ്യാസവും
സൂര്യോദയത്തിലെ ബിരുദധാരികളും
മാഫിയയും മയക്കുമരുന്നുമായ്
നിയമങ്ങളെ നിത്യവുംഅട്ടിമറിക്കുന്നു.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:19-11-2017 09:32:13 PM
Added by :Mohanpillai
വീക്ഷണം:38
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :