കൽവിളക്ക് - തത്ത്വചിന്തകവിതകള്‍

കൽവിളക്ക് 

നിന്റെ പാപമോക്ഷത്തിനായ് ദീപം താങ്ങിയ കൽവിളക്കാണ്‌ഞാൻ..അറുപതാണ്ടുകൾക്കിപ്പുറം കാടുകയറിയ കരിവിളക്ക്..അഞ്ചഞ്ചുതട്ടിലായ് അഞ്ചുതിരിയിലെള്ളണ്ണയിലാളിപടർന്നത്നിനക്കോർമ്മയില്ലേ..! ചോറൂണിന് ആദ്യ അന്നമായ ദേവിതൻ പ്രസാദവുമോർമ്മയില്ലേ..!
ഭൂതകാലത്തിനിപ്പുറം അന്തിത്തിരികത്താകൽ രൂപമായ് ഞാനീ കൊടുംകാട്ടിൽ ഏകനായ് നിൽക്കയല്ല..! എന്നോ മൺമറഞ്ഞ നിൻ ദേവിതൻ മുൻപിലായ് നിത്യവും സൂര്യകിരണംകൊണ്ടാരതിയുഴിയയാണിവിടെ...!


up
1
dowm

രചിച്ചത്:രാജേന്ദ്രൻ Mathilakath
തീയതി:01-12-2017 09:25:32 PM
Added by :Rejindran Mathilakath
വീക്ഷണം:105
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :