വാഗ്ദാനം  - തത്ത്വചിന്തകവിതകള്‍

വാഗ്ദാനം  

പ്രേമിച്ചപെണ്ണിനെകാണാനനുവദിച്ചില്ലന്നു കഴിഞ്ഞകാലം
ഒരുനൂലിൽകെട്ടി സ്വന്തം വലയിലാക്കിയകാലം
ഇന്നവൾ വടക്കിനിയിലിരുന്നു കരയുന്നകാലം
ഓർമ്മകൾ തികട്ടി വിങ്ങിപൊട്ടലുമായ്
പ്രേമത്തിൻ കണ്ണൊന്നിടറിയപോലെ
ഉയിരിലെ സ്വാതന്ത്ര്യമുയർത്തെഴുനേറ്റപ്പോൾ
വാഗ്ദാനത്തിന്റെ മുഖം വികൃതമായ പോലെ
പഴകിയബന്ധത്തിനു പുതുമയില്ലാതായപ്പോൾ
കാണണ്ട' യെന്നുള്ള ജല്പനങ്ങൾ പൊഴിഞ്ഞു വീണു
വേർപെടുത്താനുള്ള സമ്മർദ്ദമെത്ര വിചിത്രം
പ്രേമം മഴവെള്ള പാച്ചിലിലെ
കുമിളപോലെ പൊട്ടുന്ന കാലം,


up
0
dowm

രചിച്ചത്:മോഹൻ
തീയതി:11-12-2017 01:05:49 PM
Added by :Mohanpillai
വീക്ഷണം:73
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :