കലഹത്തിന്റെ കാരാഗ്രഹം
വേണ്ടാത്തതു വേണമെന്ന് പറയിപ്പിച്ചും
ഇഷ്ടമില്ലാത്തതിഷ്ടമാണന്നു പറയിപ്പിച്ചും
ചെയ്യാനിഷ്ടമില്ലാത്തതു ചെയ്യിപ്പിച്ചും
ഇഷ്ടപ്പെടുന്ന ജീവിതത്തിനു വിലപറയുന്ന കാലം.
വെറുതെ വിടാൻ താല്പര്യമില്ലാതെ
ദുരന്തങ്ങളാടിച്ചേല്പിക്കുന്ന കാലം.
സ്വാതന്ത്ര്യത്തിനു വിലയില്ലാതെ
ഇഷ്ടത്തിന് വിലപറയുന്നകാലം
എല്ലാം സ്വന്തമാക്കാനുള്ള അവിവേകം
എത്തിക്കുന്നു സ്വയം കലഹത്തിന്റെ കാരാഗൃഹത്തിൽ
Not connected : |