ഡിസംബർ ദിനങ്ങൾ
കാത്തിരുന്നതും കണ്ണുകഴച്ചതും
വെറുതെയൊരു മിഥ്യാബോധത്തിൽ
കൊടുംകാറ്റും പേമാരിയും നാശം വരുത്തിയും
കടലെടുത്തും വീടും വരുമാനവും ജീവനും
ഓഖിയെന്നൊരുതീരാശാപത്തിൽ തീരാദുഖം വിതച്ചു-
ക്രിസ്റ്മസും പുതുവര്ഷവും വന്നെത്തി
അടുപ്പിൽ പുകയാതെ മെഴുകുതിരിവെട്ടത്തിൽ
അറിയാതെ, അറിയാതെ കണ്ണീരൊഴുക്കി
കടലൊരുക്കിയ മരണക്കൂട്ടിൽ,തീരദേശങ്ങൾ
ദിവസങ്ങളായി പട്ടിണിയിലും പരിവട്ടത്തിലും.
Not connected : |