കിട്ടാക്കടം
പണക്കാരനു കടം കൊടുക്കാനും
കടമെഴുതി തള്ളാനും ബാങ്കും
സർക്കാരും പായസം
കുടിക്കുന്നതുപോലെ
പാവപ്പെട്ടവന് കടം കൊടുക്കാനും
കടം എഴുതി തള്ളാനുംബാങ്കും
സർക്കാരും പാവയ്ക്കാനീര്
കുടിക്കുന്നപോലെ
പൈസയുള്ളവൻ പൈസകൊണ്ടുകളിക്കും
പൈസയില്ലാത്തവൻ എരിയുന്നവയറിൽ പൊരിയും
ഭരണചക്രം തിരിക്കുന്നവർ തന്നെ കിട്ടാക്കടത്തിൽ
മുങ്ങിക്കുളിച്ചു കസേരയിലിരിക്കുന്നവർ.
Not connected : |