നിഴൽപക്ഷി
നിറയേപൂവിട്ടചെമ്പകച്ചോട്ടിൽ
നുകരുന്നു ഞാനെൻ്റെ ബാല്യം,
പൂവിൻ ഗന്ധത്തിനപ്പുറം നിറയുന്ന
തേനിൻ മധുരമൂറുന്ന ബാല്യം,
കുടചൂടിനിൽക്കുമോരാലിൻ ചുവട്ടിലും
തിരയുന്നാ കൌമാരകാലം,
പാടുന്നപാട്ടിനുതാളംപിടിയ്ക്കുന്ന
വയലേലകളുമോർമ്മയിൽ മാത്രമായി,
പകലിൻ്റെപടിവാതിലിൽ പതിവായി വിരിയുന്ന
നിഴലുകൾക്കൊപ്പം ചലിച്ചിടുമ്പോൾ,
പറവകൾപോകുന്ന വഴിയേ
നിഴലുകൾ പോകുന്നന്ധമായി,
ചേക്കേറാൻ തിരയുന്നചില്ലകളൊക്കെയും
നിറയുന്നുസന്ധ്യയും നിഴൽപ്പക്ഷിയായി...!
പതിയെ പതിയേനടന്നു ഞാൻ
പാതയോരംവരെ ദീപംതെളിച്ചപോലാ ചന്ദ്രോദയംകാണുംവരെ.
നിലാകുളിരിൽ മരഛായയിൽ നിഴലുകളാണ്ടുറങ്ങിടുമ്പോൾ,
പതിയെ പതിയേ നടന്നുഞാൻ നീങ്ങിടുന്നെൻ നിഴലിന്നുപിറകേ അന്ധമായി...!
Not connected : |