കുളിരിന്നിമ്പമൊരുക്കി...
കുളിരിന്നിമ്പമൊരുക്കിപ്പാടും മഴയേ
കൂടെയൊരുത്തി കിടപ്പുണ്ടരികെ
കുരുത്തക്കേടിന് കാതുകൊടുക്കാൻ
കൂട്ടാക്കല്ലേ,,,,നീ കൂട്ടാക്കരുതേ...
പട്ടുപുതപ്പിൽ പെൺമണിയിവളെ
പൊതിഞ്ഞിരിക്കും പുതുമാരൻഞാനും
പാതിരനേരം നിന്നെപ്പോലെ
തുള്ളി
തുളുമ്പാറുണ്ടല്ലോ,,രാമഴതൂവാറുണ്ടല്ലോ...
കുലുങ്ങിയുണരും കൊലുസ്സിൻനാദം
കൂട്ടുവരുന്നൊരു കുയിലിൻനാദം
തട്ടുപൊളിക്കാൻ വെമ്പുംമഴയേ
നീ
കേൾക്കാറുണ്ടോ? നീ മിഴിപൊത്താറുണ്ടോ?
നനുനനവാലെ നീ പെയ്തൊരുനേരം
അവളറിയാതെ പുലമ്പിയനേരം
സന്തോഷത്തെളിർ ധാരയൊഴുക്കി
മയങ്ങിപ്പോകും,,ഞാനുമുറങ്ങിപ്പോകും..!
Not connected : |