മൂർച്ഛ  - തത്ത്വചിന്തകവിതകള്‍

മൂർച്ഛ  

കണ്ണിന്റെ കാഴ്ചയും
കാതിന്റെ കേൾവിയും
നഷ്ടമായതുചുറ്റും
വരുന്നവർക്ക് വിനയായ്‌.

മടുത്തു പോയൊരു
മൗനമിടക്കിടക്ക്
സ്വയം പുലമ്പുന്ന
നാക്കിനെ തളക്കാൻ
എപ്പോഴും മറക്കും
ആർക്കും ശല്യമാകാതെ
ഇനിയുള്ള ദിവസങ്ങളിൽ .

വയസ്സു ചെന്നു
വഴുതുന്ന കാലും
വിറയ്ക്കുന്ന കയ്യും
ഞൊറിയിട്ട തൊലിയിൽ
തല ചായ്ച്ചിരിക്കും
അവശതയുടെ
നിലവിളിയിൽ
എത്രയും പെട്ടെന്ന-
വസാനിപ്പിക്കാൻ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:01-03-2018 08:24:22 PM
Added by :Mohanpillai
വീക്ഷണം:38
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :