പൂങ്കാവിലെ...
പൂങ്കാവിലെ പുലരിപോലെ നീ
പൂത്തുവിടർന്നെന്നോ...
പൂത്തിരുവാതിര ചുവടുകളോടെ നീ
തൃക്കാർത്തികയായെന്നോ...
ഉദയാംഗുലി നൈതലിനിതളിൽ
അഴകിൻ ശോഭവിടർത്തുമ്പോൾ
ഉഷപൂജയ്ക്കമ്പലമണികൾ
സോപാനസ്തുതികൾ പാടുന്നു...
സായന്തന സംഗമഗീതികൾ
വർണ്ണവിപഞ്ചിക മീട്ടുനോൾ
സഹചാരിണി നീയെൻ മടിയിൽ
അനുരാഗ തന്ത്രികൾ മീട്ടുന്നു...
നിറമാറിലെ ചൂടുപകർന്നു നീ
രാക്കൂന്തലഴിയ്ക്കുമ്പോൾ
അറിയാത്തൊരാവേശത്തിൽ
പൊന്നോണപ്പൂവിളിയുയരുന്നു...
Not connected : |