വേനൽ പറവ
വേനലിലെ പറവ
ഇന്നെന്തെ മുറ്റത്തെ പാനപാത്രത്തിൽ ദാഹജലം നിറയ്ക്കാത്തെ.
എല്ലാം സ്വന്തമാക്കിയവർ തുള്ളിവെള്ളവും തരികയില്ലേ !
ഞങ്ങൾ പറവകൾക്ക് ദാഹിക്കുന്നു
കടലുണ്ട് കായലുണ്ട് കുളമുണ്ട് തോടുണ്ട്
തുള്ളിവെള്ളം ഞങ്ങൾക്ക്
കുടിക്കാനെവിടുണ്ട്
ഞങ്ങടെ കണ്ഠങ്ങൾ വരളുന്നു വറ്റി വീണ്ടുകീറിയ തണ്ണീർതടംപോലെ
ചേക്കേറാൻ ഇലകൾ മൂടിയ പൂചൂടിയ ചില്ലകളെവിടെ!
കരിഞ്ഞുണങ്ങീയ ചില്ലകളിൽ കത്തുന്ന വേനൽ ഞങ്ങളെ നീറ്റുന്നു
അർക്കന്റെ തീവ്ര കിരണങ്ങളാൽ എരിഞ്ഞു തീരുമോ ഞങ്ങടെ ചിറകുകൾ .
ഞങ്ങളെ തഴുകി തണുപ്പിച്ചൊപ്പം പറക്കും കുളിർ കാറ്റെവിടെ !
പകലുകളും പറന്നുല്ലസിക്കും ആകാശനീലിമയും
ഞങ്ങൾക്ക് നിങ്ങൾ അന്യമാക്കിയില്ലേ
തമസ്സ് തേടി പറക്കയാണ് ഞങ്ങൾ
വെളിച്ചത്തിൽ വെന്തു പോകുമെന്ന ഭീതിയാൽ.
By
അനിൽ
Not connected : |