അഷ്ടാംഗമാര്‍ഗം
1 ) ശരിയായ ദൃഷ്ടി, കാഴ്ചപ്പാട്, വീക്ഷണം, ദര്‍ശനം (സമ്യക് ദൃഷ്ടി)
കാമം, ക്രോധം, മോഹം എന്നിവ
ഇരുളു പരത്തിയ ലോകം
അതിലല്ലോ ഈ നാമെല്ലാം
തപ്പിത്തടയുകയെന്നെന്നും
നമ്മെ നമ്മള്‍ കാണുന്നില്ലീ-
യിരുളില്‍ കിട്ടിയ കണ്ണാല്‍
പിന്നെങ്ങിനെ നാം മറ്റുള്ളവരെ
കാണും? കാണുകയെന്നത് വ്യര്‍ത്ഥം
ഒളിയെന്നുള്ളോരു വസ്തുവതുണ്ടോ
കാണുവതിന്നായ് ഭൂവില്‍?
വല്ലപ്പോഴും മിന്നിവിളങ്ങും
ഒളിനാം കാണും നൂനം
അതിനാല്‍ ഒളിയില്‍ നില്‍ക്കുക വേണം
അപ്പോഴല്ലേ മറ്റുള്ളവരില്‍
നമ്മെത്തന്നെ കാണൂ
നല്ലൊരു വേള നിനച്ചാലറിയാം
മോഹമതല്ലോ തൃഷ്ണ
ഈശ്വര സൃഷ്ടി നടന്നിട്ടുണ്ടു
തൃഷ്ണയില്‍ നിന്നുമതെന്നോ?
അതുകൊണ്ടുണ്ണാന്‍ പലരുണ്ടായി
വഴികാട്ടികളെപ്പോലെ
എല്ലാവരുമീ ചതിയുടെ
വലയിലകപ്പെട്ടല്ലോ കഷ്ട്ടം
2 ) ശരിയായ ലക്‌ഷ്യം, ഉദ്ദേശം, സങ്കല്‍പം (സമ്യക് ലക്‌ഷ്യം)
ജീവിത ലക്‌ഷ്യം കൂടാതുള്ള-
വരുണ്ടോ, ഭൂവില്‍? വിരളം തന്നെ
നമുക്കെന്നത് പോലെ തന്നെ
അന്ന്യര്‍ക്കുതകും ജീവിതലക്‌ഷ്യം
വേണം നമുക്കേവര്‍ക്കും
ഉന്നതമായിട്ടൊരു ലക്‌ഷ്യം
എല്ലാവര്ക്കും ഗുണമാകണമത്
നമ്മെ മാത്രം ചിന്തിച്ചുള്ളത്
തീര്‍ച്ച നമുക്ക് ഹാനിവരുത്തും
ഒരു നിമിഷം നാം ചിന്തിച്ചേക്കാം
നമ്മുടെ മാത്രം നേട്ടങ്ങള്‍
നമുക്കാനന്ദത്തിന്‍ കാരണവും
സേവനമില്ലാതെങ്ങിനെയാണ്
വാഴും നാമീ ലോകത്തില്‍
സേവനമെന്നത് നന്നായ്ത്തന്നെ
ചെയ്യുക എന്നാലതിലല്ലോ
ആനന്ദത്തിന്‍ ലഭ്യതയും,
ആദ്യ പ്രതിഫലമെന്നും ഓര്‍ക്കുക
വ്യഥിതമനസ്കരു തിങ്ങിനിറഞ്ഞോ-
രീലോകത്തില്‍ എങ്ങിനെയെങ്ങിനെ
ശാന്തിലഭിക്കും കരുണാമയമായി
നാമൊന്നോര്‍ത്തു നിനച്ചാല്‍
3) ശരിയായ വ്യായാമം, അദ്ധ്വാനം, പ്രവര്‍ത്തി (സമ്യക് വ്യായാമം)
നാമെല്ലാം ബന്ധിതരല്ലോ
കരാഗ്രഹ വാസികളല്ലോ
കാമത്തിന്‍, ക്രോധത്തിന്‍, മോഹത്തിന്‍
തടവറയാണീ മണ്ണ്
ഈ ബന്ധന മുക്തിക്കായ്
അടരാടുവതാരായാലും
നിര്‍വാണത്തിന്‍ പാതയിലാണവര്‍
മോചിതരായിട്ടന്ന്യര്‍ക്കായ്
അദ്ധ്വാനിപ്പവരാരായാലും
നിത്യാനന്ദം അവരുടേതാണ്
രണമായിരമതില്‍ ആയിര-
മായിരമാളുകളെ നാം
തോല്‍പ്പിച്ചേക്കാം, എന്നാല്‍ തന്നെതന്നെ
ആരു ജയിക്കുന്നവനല്ലോ
ഉത്തമനായൊരു യോദ്ധാവ്
ആറാളുകള്‍തന്‍ തടവറ
ഭേദിച്ചെത്ര പേര്‍ നമ്മില്‍
മുക്തി വരിച്ചു ജയിച്ചു
അതാണ് യുദ്ധം തോല്‍ക്കുന്നിടവും
അവിടെ ജയിപ്പവനാരാണ്
അവനാണുത്തമ യോദ്ധാവ്
4) ശരിയായ സംഭാഷണം, സംസാരം,രക്ഷ (സമ്യക് വാക്ക്)
വക്കാലറിയാം മനസിലിരിപ്പ്
വാക്കുകള്‍ നന്നായ് ചിന്തിച്ചു-
രചെയ്തീടണമഖിലരുമെന്നാല്‍
നാട്ടില്‍ നന്മ വരുത്താം
പൊയ്യായുള്ളത് ചൊല്ലിക്കൂടാ
അന്ന്യനു വേദന അതിലൂടൊന്നും
വരുവാന്‍ പാടില്ലോര്‍ക്കണമെന്നും
കൂടിയിടത്ത് കൂടിചൊല്ലാന്‍
പാടില്ലെന്നാല്‍ സത്യം ചൊല്ലണം
പ്രായം കൊണ്ട് മുതിര്‍ന്നവരെ നാം
ബഹുമാനിക്കണമെന്നെന്നും
അതു പണ്ഡിതനോ, പാമരനോ,
ബ്രാഹ്മണനോ, തോട്ടിത്തൊഴിലും
ചെയ്യുന്നവനോ ആരായാലും
സ്വാന്തനമേകാന്‍ വാക്കുകളുതകും
കായികമായൊരു വന്കിട-
ജോലികള്‍ ചെയ്തിട്ടുതവികള്‍
ചെയ്തില്ലേലും, വാക്കുകള്‍
നല്ലത് വരണം നാവില്‍
5) ശരിയായ കര്‍മ്മം, പെരുമാറ്റം, ഇടപെടല്‍ (സമ്യക് കര്‍മ്മം)
നമ്മെപ്പോല്‍ തന്‍ അന്ന്യരുമെന്നു
യുക്തവിചാരം ചെയ്തിട്ട-
ന്ന്യനു വിലവയ്ക്കണമെന്നും
മറ്റുള്ളവരുടെ ന്യായവികാരം
മാനിച്ചമരുക മടികൂടാതെ
ആവശ്യങ്ങള്‍ എല്ലാവര്ക്കും
ഒരുപോലാണെന്നോര്‍ക്കുക നാമും
അംഗീകാരം വേണം എന്നാല്‍
അംഗീകാരം നല്‍കുക നാമും
6) ശരിയായ ആജീവം, ജീവിതമാര്‍ഗം, തൊഴില്‍ (സമ്യക് ആജീവം)
ഒരു തൊഴില്‍ ചെയ്യുമ്പോള്‍ നാം
ഓര്‍ക്കണമത് മറ്റുള്ളവരെ
എങ്ങിനെയാണ് ബാധിക്കുന്നത്?
അവരുടെ ജീവിത പാതയില്‍
അതു നല്ലതിനോ തീയതിനോ?
ലഹരി പഥാര്‍ത്ധം നിര്മിച്ചീടാം
വില്പ്പനയാകാം, ദല്ലാളാകാം,
കൊള്ളയടിക്കാം, കൊലയതുമാകാം,
വാടക ഗുണ്ടകളായി നടക്കാം
വ്യേശ്യാവൃത്തിയുമാകാമിങ്ങിനെ
പലവിധ ജീവിതമാര്‍ഗം പോലും
ആകാമെന്നാലോചിക്കുന്നെന്നും
ഇന്നല്ലെങ്കില്‍ നാളെ നാമും
ഇവിടം വിട്ടു പോയെ തീരൂ
ശാശ്വതമായൊരു നാടില്ലെന്നോ-
ര്ക്കുക, കൊള്ളാം ഉണ്ടെന്നാകില്‍
നമ്മള്‍ നല്‍കിയ വേദനയേറ്റവര്‍
ഒന്നായൊന്നായ് പോയീടുമ്പോള്‍
അതു താനല്ലേ നമ്മുടെ വിധിയും
അതിനാലോര്‍ക്കുക അന്ന്യരു-
മതുപോല്‍ നമ്മളുമെല്ലാം
ഋതുനിയമത്തിന്‍ സന്തതി തന്നെ
7) ശരിയായ സ്മൃതി, ഓര്‍മ്മ, ചൂര്‍മ്മ (സമ്യക് സ്മൃതി)
അനുനിമിഷം നാമോര്‍ക്കണ
മീവക കാര്യങ്ങള്‍ക്കായ്
മനസിലുയര്‍ത്തുക വന്മതില്‍
ഉള്ളില്‍ നന്മകള്‍ പൂത്തുലയട്ടെ
ദുര്‍വാസനകള്‍ മനസിനു
വെളിയിലു, മെന്നാലവിടെയു-
മെത്തീടട്ടീ പരിമളമാരുതി
പാരിതു മുഴുവന്‍ നിറയണമീ-
മണമെല്ലാവര്‍ക്കും വേണം
ബോധം, ഈ നറുമണ വാടി
നമ്മുടെയുള്ളിലുമുണ്ടാകട്ടെ
നന്മകള്‍ നിറയും നറുമണ-
മൂറും, പൂങ്കാവനമായി
മാറ്റിയെടുക്കുക നമ്മുടെ
കൊള്ളാ മനസ്സുകളെല്ലാം
8) ശരിയായ തപസ്സ്, ധ്യാനം (സമ്യക് ധ്യാനം)
കാടന്‍ ചിന്തകളെല്ലാം മാറ്റി
ചിന്തിച്ചീടണമീവഴി നമ്മള്‍
ശൂന്യത തിങ്ങിയ മനസ്സുകളാണ്
നിര്‍മല ചിന്തകള്‍
ചിന്തിക്കുമ്പോള്‍ സദ്ചിന്തകളും
ജടികാശകളെ കൂടാതുള്ള
മനസ്സില്‍ വാഴും ചിന്തകളാണ്
പ്രശ്ന ബാധിത മനസ്സുകളുള്ള
മര്‍ത്യന് മുക്തി മനസ്സില്‍ തന്നെ
സ്വന്തം വേദന മാറ്റിടുവാനായ്
ഏറ്റുനടന്നൂ ഞാനീ മാര്‍ഗം
ഇത് തന്നെ ഞാന്‍ പ്രചരിപ്പിച്ചു
എല്ലാവര്ക്കും പിന്തുടരാമിത്
Not connected : |