പാരമ്പര്യം  - തത്ത്വചിന്തകവിതകള്‍

പാരമ്പര്യം  

അകത്തും പുറത്തും
പുകയുന്ന സ്ത്രീത്വം
അടിയറവിലാണ്
തലമുറകളായ്.
പ്രാകൃതസംസ്കാരം
ഉയർത്തിപിടിക്കും
പുരുഷസൂക്തങ്ങൾ
ദൈവീകമാണെന്നു
പ്രവാചകന്മാരും
അവതാരങ്ങളും.
പാരമ്പര്യമാക്കി
ലിംഗഭേദത്തിലെ
ആലിംഗനത്തിനായ്
പുത്തൻ ജാതി സൃഷ്ടി.
അന്തപുരത്തിലെ
അതിപുരാതന
അന്തക്കരണങ്ങൾ
ആധുനികതയിൽ
ആളിക്കത്തിക്കുന്നു
ലാഭ മോഹങ്ങൾക്കായ്.

മാനഭംഗവും
ബലാത്സംഗവും
ആദരിക്കുന്ന
വിശ്വാസങ്ങളെ
കെട്ടുകെട്ടിക്കാൻ
ഇനിയുമെത്ര-
കാത്തിരിക്കണം
സ്ത്രീയെന്ന രൂപം .





up
0
dowm

രചിച്ചത്:മോഹൻ
തീയതി:25-04-2018 02:28:23 PM
Added by :Mohanpillai
വീക്ഷണം:50
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :