പറയാതെ - പ്രണയകവിതകള്‍

പറയാതെ 

പറയാതെ പറഞ്ഞ നിൻ വാക്കുകൾ പലനാളായി പരതുന്ന ഓർമ്മകൾ
പടിവാതിൽ ഞാൻ പഴയോർമ തേടി പനിനീർ പൂവിന്റെ അരികിലെത്തി
പതിവായി പാടാൻ കാത്തു വച്ച വരികൾ വഴങ്ങാതെ കണ്ണീർ വാർത്തിരുന്നു

വരദക്ഷിണ നൽകാൻ വാനം കാത്തുവെച്ചതെല്ലാം മാഞ്ഞു പോയ മഴവില്ലുപോലെ
മടിച്ചു നിൽക്കുന്നു ഞാൻ ദേവാ ഇന്ന് സഞ്ജീവനി പോലും പാനം ചെയ്യാൻ
അംഗ ലാവണ്യമോ ആഴി തൻ സൗന്ദര്യമോ എന്നെ ഇന്ന് ഇത്ര സ്വാർത്ഥയാക്കിയത്‌

അംഗജന്മാവിനെ തൊടുവാൻ എനിക്കിന്നൊരു ആയിരം മോഹങ്ങൾ വിഫല മോഹങ്ങൾ
അന്ഗ്നി ശുദ്ധി വരുത്തി ഞാനിന്നു അങ്ങേക്കായി ഇനിയും പരിഭവമോ ദേവാ
മരിക്കുന്ന നാളിലും മടിക്കില്ല ഞാൻ അരികിലേക്കോടിയെത്താൻ

Greeshmamanu


up
0
dowm

രചിച്ചത്:Greeshma manu
തീയതി:02-05-2018 07:53:38 PM
Added by :ANJUMOL
വീക്ഷണം:386
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :