വേലുത്തമ്പി
ഭാരതചരിത്രത്തിലിടമില്ലെങ്കിലും
വേലായുധൻ ചെമ്പകരാമനെന്ന
തലക്കുളത്തു വേലുത്തമ്പി ദളവ
രണ്ടുനൂറ്റാണ്ടുമുമ്പ് സായിപ്പിനോട്
പടവെട്ടി പിടികൊടുക്കാതെ
ശ്രീ പദ്മനാഭന്റെ മുമ്പിൽ വെട്ടി മരിച്ചു.
വെള്ളക്കാരനരിശം മൂത്താ ശരീരം
വെട്ടിനുറുക്കി കരമാനയാറ്റിലെറിഞ്ഞ
സ്വാതന്ത്ര്യ സമരത്തിലെ ആദ്യ ദുരന്തം
കേരളമക്കളെങ്കിലുമോർക്കാതിരിക്കുമോ?
Not connected : |