പൃഥ്വി
പൃഥ്വി. സൂര്യമുരളി
മുകിലിൻ കണ്ണുനീർ മുത്തുകൾ,
പനിനീർ കണങ്ങളായ് പൊഴിയവെ......
മഴത്തുള്ളിയിലൂടമൃതം, നിൻ നെറുകയിൽ
ധാരയായ് ചൊരിയവെ........
ആലിപ്പഴത്തിൻ മഞ്ഞുകണികകൾ നിൻ
മനസ്സിൻ താഴ് വാരത്തിൽ നിറയവെ.......
മന്ദസ്മിതം തൂകി നില്പൂ, നീ, ഭൂമി, നീ
എത്ര സുന്ദരി............
നിൻ തലയിൽ ചവുട്ടി നൃത്തമാടുന്നു,
മാലോകരെന്ന മഹാന്മാർ....
നിൻ ഹൃദയത്തിൻ അകത്തളങ്ങൾ,
ശാസ്ത്ര പരീക്ഷണ വേദികൾ,
ബോംബുകളുടെ, മിസൈലുകളുടെ!
കരയാൻ വിതുമ്പി നിൽക്കുന്ന രാഗവുമായ്
പ്രപഞ്ചാന്തരീക്ഷം.......
ഭൂമിതൻ കണ്ണുനീർ ചാലുകൾ നദികളായ്
ഒഴുകവെ.......
ഏറ്റുവാങ്ങാൻ ഒരുങ്ങി നിൽപൂ, പ്രിയ സാഗരം
നിലവിളിയുടെ ശബ്ദം ആരു കേൾക്കാൻ?
അപകടാവസ്ഥ അറിയാൻ, ആരുണ്ടിവിടെ?
അവസാനാപേക്ഷ കേൾക്കൂ..........
"കീം" എന്നെ വിടൂ...ഞാൻ നിൻ്റെ പരീക്ഷണ
വസ്തു അല്ല............
ജെ സി ബി കളെ എന്നെ കൊല്ലരുതെ!
ടിപ്പറുകളെ, എന്നെ കൊണ്ടുപോകരുതെ.......
നീരുറവകൾ വറ്റിവരണ്ട മിഴികളുമായ്......
നിങ്ങളുടെ സ്വന്തം "ഭൂമി"
എല്ലാവർക്കും വേണ്ടി....................
Not connected : |