ഇനിയൊരു ജന്മം
വിടപറയുന്നൊരീവേളയിൽ
വിതുമ്പിടല്ലേ സുന്ദരി...
കൊഴിയുമെന്നറിഞ്ഞിട്ടും ഞാൻ
സ്നേഹിച്ച പനിനീരല്ലയോ നീ...
കാണുന്ന മലരുകൾ തോറും
മധുനുകരുന്നൊരളിയല്ല ഞാൻ.
അവിടെത്തെ മധുവിനായി മാത്രം
കൊതിക്കുന്ന പാവം വണ്ടാണു ഞാൻ...
നിന്റെ മുള്ളുകൾ കൊണ്ടെൻ
ഹൃദയത്തെ മുറിച്ചിട്ടും,
എന്നുടെ രക്തത്തിൽ വളർന്നൊരു
പനിനീർ മലരാണു നീ...
ഏതോ ഉൾവനത്തിൽ വളർന്നിട്ടും തേടിയെത്തിയെൻ ചിറകുകൾ, പക്ഷേ
കൊഴിയാൻ തുടങ്ങിയ നിന്നിതളുകൾ
നേത്രംബു പൊഴിക്കുന്നുയെന്നുള്ളിൽ...
മായാതെ നിൽക്കുന്ന നിന്നോർമകൾ
നീറി പുകയുന്നുയെന്നുള്ളിൽ.
കഴിയില്ല തോഴി നിന്റെയീവിട,
നനയുന്നു എൻ കണ്ണുകൾ വീണ്ടും...
"ഇനിയൊരു ജന്മമുണ്ടെങ്കിൽ,
വിടരണം വീണ്ടുമെനിക്കായ്,
കഴിയണം നമുക്കൊരുമിച്ച്,
വിടപറയണം നാം ഒന്നിച്ച്..."
അഖിൽ എസ് മോഹൻ
Not connected : |