നിലാവ് - പ്രണയകവിതകള്‍

നിലാവ് 

നിലാവ്. -സൂര്യമുരളി

അറബിപൊന്നിൻ നിറവും,
വെണ്ണിലാവിൻ പുഞ്ചിരിയും,
റംസാൻ ചന്ദ്രിക തിളങ്ങും, നീല
മിഴികളുമായ്, എൻ, ഖൽബിലെ
മൊഞ്ചത്തി,ഹൂറി,നീ എവിടെ നില്പൂ
മറഞ്ഞു നില്പവതന്തെ, നീ, നിലാവെ......

സ്കൂൾ മുറ്റത്തെ നെല്ലിമരച്ചോട്ടിൽ നിന്നും
ഒഴുകിത്തുടങ്ങിയ സ്നേഹരാഗം, ഒഴുകി
പടർന്ന് പ്രണയഗാനമായ്,കോളേജിൻ
വരാന്തയിൽ ഉടക്കി നിൽക്കവെ.........
തിരയുവതന്തെ നീ.........
കാതോരം, നീലക്കുയിലിൻ വിഷാദഗാനം
അലയടിക്കുന്നുവോ?.........

എൻ ഖൽബിലെ മഹാറാണി, വിടർന്ന
എൻ കണ്ണുകൾ നിന്നെ കാണാൻ
കാത്തിരിപ്പൂ.............കൺമണി.......
നിൻ മൊഴിയിൻ കൊഞ്ചൽ കേൾക്കാൻ
കാതോർത്തിരിപ്പൂ...ഈ പ്രപഞ്ചം.....
പൊൻമണി....
പെരുന്നാൾ പിറ നാളിൽ എൻ നിഴലായ്
നീ വരില്ലേ?......
നിനക്കായ്...............


up
1
dowm

രചിച്ചത്:സൂര്യമുരളി
തീയതി:11-05-2018 03:32:47 PM
Added by :Suryamurali
വീക്ഷണം:401
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :