മാതൃത്വം - മലയാളകവിതകള്‍

മാതൃത്വം 

മാതൃത്വം. സൂര്യമുരളി

അമ്മതൻ താരാട്ടിൻ ഈണമെൻ ഓർമ്മയിൽ,
രാഗതാളലയമെൻ ചിന്തയിൽ ,
സ്നേഹ കടലിൻ ആഴത്തിൽ നിന്നും,മൗനിയായ്...
ഊട്ടി ഉറക്കാൻ വെമ്പുന്ന മനവുമായ്...........
സ്വ സുഖസൗകര്യങ്ങൾ ത്യജിച്ച്,
നല്ലൊരു മനുഷ്യനെ വാർത്തെടുക്കാൻ
തുനിഞ്ഞിറങ്ങുന്നൊരമ്മ..............അല്ല
നല്ലൊരു ജനതയെ വാർത്തെടുക്കാൻ
തുനിഞ്ഞിറങ്ങുന്നൊരമ്മമാർ......

അമ്മിഞ്ഞപ്പാലിൻ മധുരം നുകർന്നൊരൊ,
മക്കളും, മറക്കില്ലൊരിക്കലും തൻ അമ്മയെ,
ഓർക്കേണ്ട ഈ സുദിനത്തിൽ!
അമ്മതൻ കൈയൊപ്പു പതിഞ്ഞ സ്വഭാവ
രൂപികരണം തൊട്ട് സഹധർമ്മിണീ സമർപ്പണം
വരെ, പുത്രമേൽനോട്ടക്കാരിയാണമ്മ...
നിസ്വാർത്ഥമതിയാണമ്മ......
പുത്രീനിഴലാണമ്മ,എന്നും മകളെ ഓർത്തു
നീറുന്നൊരമ്മ.....
പരാതിയും,പരിഭവുമില്ലാതെ മക്കൾക്കു
വേണ്ടി ജീവിച്ചൊരമ്മയെ ഞാൻ കണ്ടിരുന്നു,
കണ്ടുകൊണ്ടേയിരുന്നു,അപ്രത്യക്ഷയാവും
വരെ.................................ഏറെക്കാലം........


up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:12-05-2018 02:11:31 PM
Added by :Suryamurali
വീക്ഷണം:118
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :