കലി - തത്ത്വചിന്തകവിതകള്‍

കലി 

അമ്മയെക്കൊന്നും
അച്ഛനെക്കൊന്നും
മക്കളെ കൊന്നും
ബന്ധങ്ങളിന്നു
രക്തക്കളത്തിൽ.
കേരളം വെറും
നോക്കുകുത്തിയായ്‌
ആവർത്തനങ്ങൾ
ഇനിയെത്രനാൾ.
അവിഹിതവും
വിഹിതവും
വിറ്റും വാങ്ങിയും
വീട്ടിലെത്തുമ്പോൾ
കലികയറി
കത്തിമുനയിൽ.

കൊലവിളിയും
നിലവിളിയും
വിലാപമാകും
കലാപമാകും
അന്ധകാരത്തിൽ
താളം തെറ്റിക്കും
ജന ജീവിതം.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:13-05-2018 09:58:14 PM
Added by :Mohanpillai
വീക്ഷണം:66
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :