അക്ഷരമുറ്റം
തുഞ്ചൻ്റെ മണ്ണിലെ തത്തേ, ചൊല്ലൂ,
മലയാള സാഹിത്യ ചരിതം...
മുറ്റത്തെ മുല്ലയിൻ തുഞ്ചത്തിരുന്നു, ചൊല്ലൂ,
മലയാണ്മതൻ നാട്ടുശാസ്ത്രം......
കുഞ്ഞുണ്ണിമാഷിൻ കവിതകൾ,താളത്തിൽ,
ഈണത്തിൽ, ഉണ്ണികൾക്കൊതി കൊടുക്കുമോ നീ..
മുറ്റത്തെ മധുരിക്കും,കാഞ്ഞിരത്തിൻ
കഥയൊന്നു ചൊല്ലാമോ തത്തെ.....
എഴുത്തിന്റെ ലോകത്തെ ആദ്യ മലയാള
രാമായണ ചരിതം, എഴുത്താണി തൻ
ചരിത്ര സത്യം, മഹത്വം, നീ തന്നെ
ചൊല്ലണം തത്തെ.........
അക്ഷരലോക സാഹിത്യ വിഭായസ്സിൽ,
പൈതങ്ങൾക്ക്,അറിവിൻ അക്ഷര മധുരം
നൽകാൻ ഒരുങ്ങിയോ നീ.....തത്തെ......
ചരിത്രത്താളുകളിൽ നിന്റെ അനിഷേധ്യ
സാന്നിധ്യം അറിയിക്കുമോ, നീ, തുഞ്ചൻ
പറമ്പിലെ, തുഞ്ചൻ്റെ തത്തെ..........
Not connected : |