കൂടുമ്പോൾ.
അച്ഛനൊരേകാധിപതിയാണെങ്കിലും
അല്പമൊന്നു മാറ്റത്തിനു തയാറായാൽ
അമ്മയൊരബലയാണെങ്കിലും മറ്റൊരു
അങ്കത്തട്ടിൽ പൊരുതുമെന്നുമറിഞ്ഞാൽ
മക്കളെല്ലാം ഇന്റർനെറ്റിൽ ഒതുങ്ങാതെ
അല്പമൊക്കെ പിന്നാമ്പുറം നോക്കിയാൽ
ആധുനികതയിൽ തകരുന്ന കുടുംബങ്ങൾ
ഒട്ടുനാൾ കൊണ്ടുയർത്തെഴുനേക്കുമായിരുന്നു.
അവിടെപ്പിറക്കും തലമുറയോരോന്നും
ജീവിതത്തിൻറെ പടവുകളെന്നത് സത്യം.
കുടുംബമെന്നതു നൈപുണ്യം തരുന്ന
മാമൂലുകളുടെ അതിപുരാതനകലാശാല.
Not connected : |