നിലനിൽപ്  - തത്ത്വചിന്തകവിതകള്‍

നിലനിൽപ്  

അകത്തും പുറത്തും നിറക്കൂട്ടിൽ
ചലനമുണ്ടാക്കിയ ജീവൻ
പച്ച വിരിച്ച പാടങ്ങളിലും
കരിയില ചിതറും വനത്തിലും
മാനം മുട്ടുന്ന പൂമരങ്ങളിലും
മഴവിൽ നിറമുള്ളആകാശത്തിലും
നിറമില്ലാത്ത അന്തരീക്ഷത്തിലും
ഓളവുംതിരയുംതഴുകും കരയിലും
കുളിച്ചും കുടിച്ചും മഹാസമുദ്രങ്ങളിലും
നാശനഷ്ടങ്ങൾ ഗുരുതരമെങ്കിലും
നിലനിൽപ് സ്വപ്നം കണ്ടു കാലിടറാതെ
ഓരോ നിമിഷവും ജന്മം ആഘോഷിക്കാൻ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:16-05-2018 04:44:43 PM
Added by :Mohanpillai
വീക്ഷണം:69
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :