പ്രകൃതി  - തത്ത്വചിന്തകവിതകള്‍

പ്രകൃതി  

പ്രകൃതി....

അമ്മ എന്ന ഭൂമിയിൽ
പിറവി കൊണ്ട് ഞാൻ..
ഭൂമിക്കു മുകളിൽ
പിച്ച വെച്ചു വളർന്നിടുന്നു..
കാറ്റെന്നെ തലോടി മഴ
എന്നെ കുളിപ്പിച്ചു..
ഇരുട്ടെന്നെ ഉറക്കി
വെളിച്ചമെന്നെ ഉണർത്തി..
കൂട്ടുകാരായി അണ്ണാരക്കണ്ണനും-
പാട്ടുകൾ പാടി
പലവിധം പറവകളും...
നക്ഷത്രങ്ങൾക്ക് നടുവിലായി
ശോഭ പരത്തിയ ചന്ദ്രൻ-
സൂര്യനെ കണ്ടു പോയ് മറഞ്ഞു.
കടലിലും  പുഴകളും.
ആകാശത്തിനു ഉമ്മ-
വെച്ചു പർവ്വതങ്ങളും..
ഭൂമിയെ പുതച്ച കാടുകളും..
ഒരുനാൾ  ഞാനും വളർന്നു
പാടത്തു മണ്ണിട്ട്-
മരങ്ങൾ മുറിച്ചു കുന്നിനെ
നിരപ്പാക്കി വീട് വെച്ചു..
പാട്ട് പാടി തന്ന പറവകളെയും
കൂട്ടുകാരായ അണ്ണാര കണ്ണനും-
എന്നെ കുളുപ്പിച്ച മഴയും..
എന്നെവിട്ടു എങ്ങോ പോയ് മറഞ്ഞു.

റഷീദ് വറ്റലൂർ


up
0
dowm

രചിച്ചത്:റഷീദ് വറ്റലൂർ
തീയതി:18-05-2018 05:41:39 AM
Added by :Rasheedvattaloor
വീക്ഷണം:90
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :