കണ്ണന്റെ രാധിക - പ്രണയകവിതകള്‍

കണ്ണന്റെ രാധിക 

കാര്‍മുകിലൊളിവര്‍ണ്ണാ കണ്ണാ നീ
ഈ രാധയെയെന്തേ അറിഞ്ഞതില്ലാ.........
കാളിന്ദീതീരത്തു നീ വരില്ലെന്നതു
കാതോരം വന്നു മൊഴിഞ്ഞതില്ലാ......
വര്‍ണ്ണവൃന്ദാവന സീമയിലാര്‍ദ്രമായ്
കോലക്കുഴല്‍വിളി കേട്ടതില്ലാ...
ചെമ്മലര്‍ ചുണ്ടിലെ തേനൊളിപ്പുഞ്ചിരി
പാല്‍നിലാ രാത്രിയില്‍ കണ്ടതില്ലാ....
ആ നല്ല രാവിന്റെ ചന്ദനച്ചോലയില്‍
നീ വന്നു മാടി വിളിച്ചതില്ലാ..........
പൊന്നിളം കാറ്റിനും പൂമണം ചാര്‍ത്തുന്ന
പിച്ചകപ്പൂവിതള്‍ തന്നതില്ലാ......
നീലക്കടമ്പിന്റെ ഓരത്തു നീ വന്നു
ഗോക്കളെ മേച്ചു നടന്നതില്ലാ......
എന്നിട്ടുമെന്നിട്ടുമീമലര്‍വാടിയില്‍
നിന്നെ ഞാന്‍ തേടിയലഞ്ഞ നാളില്‍
ഈ വഴിത്താരയില്‍ നീ വരില്ലെന്നത്
ഈ മിഴിയോരമറിഞ്ഞു കണ്ണാ....
നീലക്കാര്‍വര്‍ണ്ണാ നാം പാടിയൊരാരാഗ-
താളങ്ങളിന്നെനിക്കോര്‍മ്മയായി......
നമ്മിലെ നമ്മെ നമുക്കായി നല്‍കിയ
പ്രേമവുമിന്നെനിക്കന്ന്യമായി.............
നിന്‍ വിരല്‍ത്തുമ്പിനാല്‍ മീട്ടുന്ന തംബുരു
നാദവുമിന്നിനി കേള്‍ക്ക വയ്യ......
നീയും നിന്‍ നാദവുമില്ലാത്ത ഗോഗുല-
മെന്തിനു കണ്ണാ ഈ രാധയ്ക്കിനി................

സുമി സൌരവ്
മുതുതല.


up
0
dowm

രചിച്ചത്:സുമി സൌരവ്
തീയതി:02-06-2012 12:46:47 PM
Added by :സുമിസൌരവ്
വീക്ഷണം:437
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :