നന്മയിൻ പൂമരം
നന്മ സ്വരൂപനാം ദൈവം കനിഞ്ഞു ഏകിയ സ്നേഹത്തിൻ രൂപം
വേഷത്തിൽ ഭാവത്തിൽ ജീവിതചര്യയിൽ ആദിവാസികൾക്കൊപ്പം...
കാടിന്റെ രാജാക്കൾ അവരെന്ന വ്യാഖാനം കാലം മായ്ക്കാത്ത സത്യം
പാവങ്ങൾക്കൊപ്പം ഈശ്വര സാനിദ്ധ്യം തിരിച്ചറിഞ്ഞ മഹൽ വ്യക്തി ....
ആഡംബരങ്ങൾ പാടെ ഉപേക്ഷിച്ചു
ഒറ്റയാൾ യാത്ര തുടങ്ങി ...
നീതി നിഷേധിച്ച മണ്ണിന്റെ മക്കൾക്ക് ആവേശമായി അവൾ മാറി
പാടത്തും ,പറമ്പിലും വേല ചെയ്തു പ്രകൃതി സ്നേഹിയായി തീർന്നു
മേഴ്സി യിൽ നിന്നും ദയ ബായി എന്ന പേരിനാൽ ലോകം വിളിച്ചു
കാഠിന്യ മാകും ജീവിതവേളകൾ പോരാട്ട വീര്യത്താൽ ജയിച്ചു ...
പെൺ കരുത്തിന്റെ ആൾരൂപമായി , ആവേശമായി അവൾ മാറി ....
മണ്ണും പ്രകൃതിയും കൃഷിയും എല്ലാം ആധ്യാത്മികതയുടെ മാർഗം
ആദരവോടെ നമിക്കുന്നു സന്യാസിനി
നീ നന്മയിൽ പൂമരം അത്രേ.....
Not connected : |