ദൂരെ ദൂരെ  ഒരു ബാല്യം - മലയാളകവിതകള്‍

ദൂരെ ദൂരെ ഒരു ബാല്യം 

ഓർമ്മകൾക്കു എന്ത് ബാല്യം എന്ന് ഞാൻ
നിനച്ചുപോയ്യി കാലമിത്രയും കഴിഞ്ഞിടവെ
സന്ധ്യ മായ്യും നേരം പകലിനോടു
അടുക്കുന്നപോൽ .......
ഓർമ്മതൻ പൂക്കാലം മനസ്സിൽ നിന്ന് മായ്യുമ്പോൾ
പൂക്കൾതൻ സുഗന്ധം മായ്യാതെ.......
വീണ്ടും തിരുമുറ്റത്തെത്തുമ്പോൾ ....
ഉണ്ണി കാലടികൾ പിച്ചനടന്നൊരാമണ്ണിനേയും
പിച്ചവച്ച നാളത്രയും അമ്മതൻ കൈപ്പിടിച്ചു
ഓരോ ദിനങ്ങളും പിന്നിട്ടതറിയാതെ
ഓർത്ത് നിൽപ്പൂ ഞാൻ.....
ഒരിക്കലും വാറ്റാത്ത അമ്മതൻ സ്‌നേഹവും
ഓർമയിലെ വേദനയിൽ ഇന്നും
സൂക്ഷിച്ചിടുന്നു.......
കാലമിത്ര കഴിയുമ്പോഴും ഞാൻ ഓർക്കുന്നു
ഒരിക്കലും തിരിച്ചുകിട്ടാത്ത.......
ഓർമ്മകൾക്കെന്തു ബാല്യം


up
0
dowm

രചിച്ചത്:ARUN
തീയതി:25-05-2018 01:38:04 PM
Added by :ARUN C S
വീക്ഷണം:95
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :