എനിക്കുമുണ്ട് പറയാൻ  - തത്ത്വചിന്തകവിതകള്‍

എനിക്കുമുണ്ട് പറയാൻ  

പറയാൻ ഇല്ലാത്തവരായി ആരുമില്ലി ലോകത്തിൽ
ജനിക്കുന്ന കുട്ടി പോലും കരഞ്ഞു പറയാനുണ്ട്
ഉറഞ്ഞു തുള്ളുന്ന മഴയും പറയാറുണ്ട്
വീശി അടിക്കുന്ന കാറ്റിനും പറയാനുണ്ട്
സന്തോഷമോ അതോ സങ്കടമോ
ഏതാണ് അവർ പറയുന്നത് എന്നറിയാതെ തിരക്കിട്ടോടുന്ന മനുഷ്യരാണ് നാം...
ഒന്നു നിന്നു കേൾക്കുവാൻ ഞൻ പറയില്ല. നിങ്ങളുടെ തിരക്കുകൾ തീർന്നു
ആറടി മണ്ണിൽ വിശ്രമിക്കുമ്പോൾ
ഇതൊക്കെ ഒന്നു കേൾക്കാൻ തോന്നിയാലോ?


up
0
dowm

രചിച്ചത്:Thamburu A P
തീയതി:26-05-2018 07:45:42 AM
Added by :Thamburu A P
വീക്ഷണം:131
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :