പറയാതെ പോയവ... - തത്ത്വചിന്തകവിതകള്‍

പറയാതെ പോയവ... 

അതെ ഞാനൊരു കൊലപാതകിയാണ്.. ഒരു ദയാദാക്ഷിണ്യവുമില്ലാത്തവൻ,
കണ്ണീച്ചോരയില്ലാത്തവൻ..
മസ്തിഷ്കത്തിന്റെ ഗർഭപാ८തത്തിനകത്ത്
ഹൃദയത്തിന്റെ ബീജത്തിൽ
നിന്നും ഉരുത്തിരിഞ്ഞ എ८തയെ८ത
കുരുന്നുകളെയാണ്...
പൂർണ്ണവളർച്ചയെത്തും മുന്നേ ഞാൻ
ഗർഭഛി८ദത്തിന് വിധേയരാക്കിയത്!...
കാലത്തിന്റെ കണക്കുപുസ്തകത്തിൽ
ഇവയെല്ലാം കുറിക്കപ്പെടും..
കൊതിതീരും മുന്നേ കൊലചെയ്യപ്പെട്ട
അവരുടെ ആത്മാക്കൾ ഗതികിട്ടാതെ
അലഞ്ഞേക്കാം.
ഒരുപക്ഷേ,മോക്ഷ८പാപ്തിക്കായി
അവ നിന്നിൽ എത്തിച്ചേരും...
നീ അവയ്ക്ക് വിടുതൽ നൽകുക... അപ്പോൾ അവ പുനർജ്ജീവിച്ച്
നിന്നിലേക്കലിയും..
ഇതിനെല്ലാം സാക്ഷിയായി ചിലപ്പോൾ
ഞാനെന്ന കൊലയാളി
അടുത്ത ആത്മാക്കളെ സൃഷ്ടിക്കുന്ന
തിരക്കിലായിരിക്കും!...




up
0
dowm

രചിച്ചത്:
തീയതി:29-05-2018 11:07:32 AM
Added by :SREEJA.M
വീക്ഷണം:79
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :