വലയം  - തത്ത്വചിന്തകവിതകള്‍

വലയം  

ജനസാന്ദ്രതയിലും
ജലസാന്ദ്രതയിലും
സമൃദ്ധമീനാടിന്റ
പെരുമഴക്കാലത്തിൽ
പ്ലാസ്റ്റിക് യുഗം സൃഷ്ടിച്ച
വലയങ്ങളൊരുക്കും
കീടങ്ങൾ വിനയായി
പനികളൊരുക്കുന്ന
മഹാദുരന്തത്തിന്റെ
കിടക്കകളൊരുക്കാൻ

വർഷാന്ത്യത്തിലേക്കു-
കടങ്ങളൊരുക്കാൻ.
വിഷാദമൊരുക്കാൻ
വിരഹമൊരുക്കാൻ
ഇടവപ്പാതിയിൽ
തോരാത്തമഴയും
ഇടിയും മിന്നലും
കൊളുത്തിവയ്ക്കുന്ന
ഭീകരാന്തരീക്ഷം
ലക്ഷങ്ങൾക് കണ്ണീരായ്





up
0
dowm

രചിച്ചത്:മോഹൻ
തീയതി:29-05-2018 03:32:07 PM
Added by :Mohanpillai
വീക്ഷണം:29
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :