നീയും ഞാനും  - പ്രണയകവിതകള്‍

നീയും ഞാനും  


ദൂശീലങ്ങളുടെ മഹാസാഗരത്തിൽനിന്നും
കൈ പിടിച്ചുയർത്തിയ നക്ഷത്രമേ......
സ്‌നേഹിക്കാനും സ്നേഹിക്കപ്പെടാനും
ജീവൻ തന്ന പൊൻതാരകമേ
നീ ഇല്ലാതെ ഒരു ദിനമില്ലെനിക്ക് .....
നീ തെളിയിച്ച തിരികൾ എൻ മനസ്സിൽ
വിളക്കായി മാറിയതുപോലെ ....
ഇല കൊഴിയിച്ച വേനലിനോട്
പൂക്കൾ മൗനമാകുന്നതുപോലെ
നിൻ മൗനം ഒരു മധുരമായി മാറി
ഒരു വസന്തം വന്നെത്തിയപ്പോൾ
നിൻ കണ്ണുകളിലെ കൃഷ്ണമണിയായി മാറി
ജീവിതം നീന്തിത്തുടിക്കുന്നപോലെ
ഇ ഭൂമിയിൽ നിന്റ ഒപ്പം ജീവിച്ചു
നിന്റ ഓര്മകളുള്ള ഒരു മനുഷ്യനായി..
ദേവലോകത്ത് എത്തിടുമ്പോൾ
വീണ്ടും കാണുക എന്നുണ്ടാവില്ല
ചുംബിച്ച ചുണ്ടുകൾക്ക് വിട .........................


up
0
dowm

രചിച്ചത്:ARUN
തീയതി:29-05-2018 04:42:53 PM
Added by :ARUN C S
വീക്ഷണം:1189
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :